കണ്ണാടിപ്പറമ്പ്:-ബാലസംഘം ബാലദിനാഘോഷത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവ് യൂണിറ്റ് രൂപീകരണവും കുട്ടികളുടെ സംഗമവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു .വൈഷ്ണവ് മയ്യിൽ ഉദ്ഘാടനം ചെയ്തു . ആൽദോ സ്വാഗതവും പ്രകാശൻ പാലങ്ങാട്ട് അദ്ധ്യക്ഷതയും വഹിച്ചു.
ആര്യ അശോകൻ എം .സന്തോഷ് ,സുനിത , ജമുന എന്നിവർ സംസാരിച്ചു. ടി. എസ്സ് .രജനി , രമ , ഷൗക്കത്തലി , സമീർ എന്നിവർ നേതൃത്യം നൽകി .തുടർന്ന് കണ്ണാടിപ്പറമ്പിലെ കലാ- സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പഴയ കലാകാരനായ പുലൂപ്പിയിലെ ശ്രീ : കുണ്ടറ ശിവരാമേട്ടനെ ,ശ്രീ: പി.വി .ബാലകൃഷ്ണൻ [ ഇന്ത്യൻ കോഫി ഹൗസ് പ്രസിഡന്റ് ] ആദരിച്ചു.ടി. സഹജൻ ,ഹക്കീം , എന്നിവർ സംസാരിച്ചു. ബാലസംഘം യൂണിറ്റ് സിക്രട്ടറി ഷാൻസഹജൻ പ്രസിഡന്റ് ആൽബി .ജോ: സിക്രട്ടറിമാരായിറിസ് വാൻ , എബിൻ വൈ: പ്രസിഡന്റ് മാരായി നിയപ്രകാശൻ , യാസിൻ . എന്നിവരേയും കൺവീനറായി യു.വി. ആൽദോ യേയും തിരഞ്ഞെടുത്തു .