റസാഖ് അബൂബക്കർ എന്നിവരുടെ അനുസ്മരണം നടത്തി



കമ്പിൽ:- കഴിഞ്ഞ ദിവസം മരണപ്പെട്ട് പോയ തളിപ്പറമ്പ് ഉപജില്ല കേരള അറബി ടീച്ചേർസ് ഫെഡറേഷൻ വൈ.പ്രസിഡണ്ട് അബ്ദുൾ റസാഖ് മാസ്റ്റർ (മാലോട്ട് എൽ.പി.സ്കൂൾ ), സർവ്വീസിൽ നിന്ന് പിരിഞ്ഞ് അടുത്ത കാലത്ത് മരിച്ച അബൂബക്കർ മാസ്റ്റർ (കയരളം AUPS ) ഇവരെ KATF യോഗം അനുസ്മരണവും പ്രാർത്ഥനയും നടത്തി

പ്രസിഡണ്ട് TC അഷ്റഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .സുബൈർ മാസ്റ്റർ തോട്ടിക്കൽ മുഖ്യ ഭാഷണം നിർവ്വഹിച്ചു.

  വിശിഷ്ടാതിഥി  ഗോവിന്ദൻ എടാടത്തിൽ (BPC) , ജില്ല IT വിംഗ്  സഹീർ മാസ്റ്റർ , നജ്മുദ്ദീൻ മാസ്റ്റർ, ഹബീബ് തങ്ങൾ, കബീർ, നാസർ, അഷ്റഫ് കോളാരി , സമീറ, സഫീന,  റഹീമ, ഖാദർ തുടങ്ങിയവർ സംസാരിച്ചു.  ജന: സെക്രട്ടറി KMP അഷ്റഫ് സ്വാഗതവും നൗഫൽ  നന്ദിയും പറഞ്ഞു.

Previous Post Next Post