കൊളച്ചേരി പഞ്ചായത്തിൻ്റെ വികസന മുരടിപ്പ് ; CPM പ്രതിഷേധ മാർച്ച് ഡിസംബർ 24 ന്


കൊളച്ചേരി :-
കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക ,പഞ്ചായത്ത് പൊതുശ്മശാനത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വാതക ശ്മശാനം പ്രവർത്തി പൂർത്തീകരിക്കുക, കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി പി എം കൊളച്ചേരി, ചേലേരി ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.

Previous Post Next Post