കമ്പിൽ മാപ്പിള ഹൈസ്കൂൾ 1992 എസ്.എസ്.എൽ.സി ബാച്ചിന്റെ ആദ്യ പൂർവവിദ്യാർഥി സംഗമം നടത്തി

 

 


കമ്പിൽ:-കമ്പിൽ മാപ്പിള ഹൈസ്കൂൾ 1992 എസ്.എസ്.എൽ.സി ബാച്ചിന്റെ ആദ്യ പൂർവവിദ്യാർഥി സംഗമം നടന്നു. 30 വർഷത്തിനുശേഷം നടന്ന സംഗമം സ്കൂളിലെ പൂർവ അധ്യാപകരായ കെ.സി. രമണി, പ്രസന്ന, എലിസബത്ത്, എൻ.പി. ഇന്ദിര, പുഷ്പവല്ലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 2017 സ്ഥാപിതമായ കൂട്ടായ്മയിൽ 2020 ഓടെയാണ് ആ കാലയളവിൽ പഠിച്ച മുഴുവൻ വിദ്യാത്ഥികളേയും കണ്ടെത്തി ഉൾപ്പെടുത്തുവാൻ സാധിച്ചത്. സുമേഷ് അരിങ്ങത്ത് രക്ഷാധികാരിയും, വാസിൽ ചാലാട് പ്രസിഡണ്ട്, സമജ് കമ്പിൽ

സെക്രട്ടറിയുമായി ആദ്യ കമ്മറ്റി നിലവിൽ വരുകയും ആ കാലയളവിലെ സഹപാഠികളുടെ ഇന്നത്തെ ജീവതകാര്യങ്ങൾ മനഃസ്സിലാക്കി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും കൂട്ടായ്മ നിലനിൽക്കേ മരണപ്പെട്ടവർക്കും കൂട്ടായ്മ്മയാൽ കഴിയുന്ന ധനസമാഹരണം സ്വരൂപിച്ചു നൽകി, പുതുതായി വന്ന കമ്മറ്റിയിൽ സുമേഷ് അരിങ്ങത്ത് രക്ഷാധികാരിയായും, വാസിൽ ചാലാട് പ്രസിഡണ്ടായും, മണീഷ് സാരംഗി സെക്രട്ടറിയായും നിലവിൽ വന്നു. നേരത്തേ പലതരത്തിലും സംഗമം നടത്താൻ ശ്രമിച്ചുവെങ്കിലും കോവിഡ് കാലമായതിനാൽ സാധിച്ചിരുന്നില്ല, കോവിഡിൻ്റെ അതിപ്രസരം മാറി പുതിയ കമ്മറ്റി നിലവിൽ വന്നതിന് ശേഷമാണ് സംഗമം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തിരിതെളിഞ്ഞത്. കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ മഹാ സംഗമത്തിന് വേദിയൊരുങ്ങി.  സംഗമത്തിൽ 150 ഓളം പൂർവവിദ്യാർഥികൾ പങ്കെടുത്തു . വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post Next Post