തളിപ്പറമ്പ്:'-സുസ്ഥിര വിദ്യാഭ്യാസംസുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ 2022 ഫെബ്രുവരി 25,26,27 തിയ്യതികളില്‍ തളിപ്പറമ്പ് നാടുകാണി കാമ്പസില്‍ നടക്കുന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന ജില്ലാ ലീഡേഴ്സ് സംഗമം രണ്ട് കേന്ദ്രങ്ങളിലായി നടക്കും.നാളെ വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ അല്‍ അബ്‌റാറില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പാനൂര്‍ ,തലശ്ശേരി ,കൂത്തുപറമ്പ് ,ഇരിട്ടി ,ചക്കരക്കല്‍ ,കമ്പില്‍ ,കണ്ണൂര്‍ സോണ്‍ പ്രതിനിധികള്‍ പങ്കെടുക്കും.
കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി എം.കെ.ഹാമിദ് മാസ്റ്റര്‍ ചൊവ്വ,എസ്.എം.എ.ജില്ല പ്രസിഡണ്ട് കെ.അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി,എസ്.വൈ.എസ്.ജില്ല പ്രസിഡണ്ട് കെ.എം.അബ്ദുള്ളക്കുട്ടി ബാഖവി കൊട്ടപ്പൊയില്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
അല്‍മഖര്‍ നാടുകാണി കാമ്പസില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പയ്യന്നൂര്‍ ,മാടായി ,തളിപ്പറമ്പ് ,ശ്രീകണ്ടപുരം ,സോണ്‍ പ്രതിനിധികള്‍ പങ്കെടുക്കും.സെഷനുകള്‍ക്ക് സമസ്ത ജില്ല ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ഹക്കീം സഅദി ചപ്പാരപ്പടവ്,അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ.അബ്ദുറഷീദ് നരിക്കോട് ,എസ്.വൈ.എസ്.ജില്ല സെക്രട്ടറി മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.സംഗമത്തില്‍
സോൺ പ്രചാരണ സമിതി ചെയർമാൻ, കൺവീനർ, കോഡിനേറ്റർ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സോൺ/ഡിവിഷൻ/റൈഞ്ച്/മേഖല പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയവരാണ് പങ്കെടുക്കുക.