കൊളച്ചേരി :- ബി.ജെ.പി. നേതൃയോഗം പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ ചേർന്നു. പാർട്ടി ഉത്തരമേഖലാ സെക്രട്ടറി അരുൺ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
സമകാലീന രാഷ്ട്രീയം നേരിടുന്ന പ്രധാന വെല്ലുവിളി മത ഭീകരവാദം ആണെന്നും ഇതിനെ ഭരണഘടന അനുശാസിക്കുന്ന നിയമ വ്യവസ്തയ്ക്കനുസൃതമായ് ജനാധിപത്യപരമായ് നേരിടണമെന്നും ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികൾ സമൂഹത്തിന്റെ താഴെ തട്ടിലുള്ള സാധാരണക്കാരിലെത്തിച്ച് അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നതിനായ് വേണ്ട പ്രവർത്തനം നടത്താൻ ബൂത്തു കമ്മറ്റികൾ സുസജ്ജമാകണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസി ഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ദേവരാജൻ പി.വി.സ്വാഗതം പറയുകയും സെക്രട്ടറി പി.ബിജു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വാർഡ് മെമ്പർ ഗീത വി.വി. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് രാജൻ എം.വി.എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മേഖലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ വിവിധ ബൂത്തുകളിൽ പ്രസിഡണ്ട് മാരായ് ദീപക് വാര്യർ, സതീശൻ എം.വി., പവിത്രൻ ടി., ലോഹിതാക്ഷൻ, സുജിൽ ഇ. എന്നിവരെ പ്രഖ്യാപിച്ചു.
നിയുക്ത ബൂത്ത് പ്രസിഡണ്ട്മാരെ മേഖലാ സെക്രട്ടറി അരുൺ മാസ്റ്റർ ഷാൾ അണിയിച്ച് അനുമോദിച്ചു.