മയ്യിൽ:-മയ്യിൽ വള്ളിയോട്ട്, കാവിന്മൂല റോഡ് നവീകരണ പ്രവർത്തി അടിയന്തിരമായി ആരംഭിക്കണമെന്നു ഡി വൈ എഫ് ഐ മയ്യിൽ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ഡി.വൈ.എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സ:എ വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.കെ സജിത്ത് അധ്യക്ഷനായി.അമൽ രാജ് രക്തസാക്ഷി പ്രമേയവും വി നിഖിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ സി ജിതിൻ പ്രവർത്തന റിപ്പോർട്ടും എ വി രഞ്ജിത്ത് സംഘടനാ റിപ്പോർട്ടും അവതിരിപ്പിച്ചു.വി സജിത്ത്,കെ വി പ്രതീഷ്,സി ജിനില,ടി കെ ശിശിര എന്നിവർ സംസാരിച്ചു.എം വി സുമേഷ് സ്വാഗതം പറഞ്ഞു.കെ സി ജിതിൻ സെക്രട്ടറിയും കെ അഞ്ജു പ്രസിഡന്റും അമൽ രാജ് ട്രഷററുമായ 13 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.