കുറ്റ്യാട്ടൂർ:-ഒന്നാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്ത എല്ലാവർക്കും മണ്ണ്-ജല സംരക്ഷണത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പുൽ വർഗ്ഗത്തിൽപ്പെട്ട ഔഷധ സസ്യമായ രാമച്ചത്തിന്റെ ചെടി സൗജന്യമായി വാർഡ് മെമ്പർ യൂസഫ് പാലക്കൽ വിതരണം ചെയ്തു.
എട്ടാം മൈൽ വിബ്ജിയർ കിസ്സാൻ കേന്ദ്ര ജൈവ വൈവിധ്യ ഔഷധ സസ്യ കേന്ദ്രം ഉടമ മജുവാണ് രാമച്ചം ചെടി സ്പോൺസർ ചെയ്തത്.
ഗ്രാമ സഭക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റെജി അദ്ധ്യക്ഷത വഹിച്ചു. യുസഫ് പാലക്കൽ സ്വാഗതം പറഞ്ഞു