ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു


ചേലേരി :-
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 75-മത് രക്തസാക്ഷിത്വ ദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ ദിനമായി  ആചരിച്ചു.

      രാവിലെ ചേലേരിമുക്ക് ബസാറിൽ മഹാത്മജിയുടെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.തുടർന്ന് വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

    പരിപാടി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ കെ.എം.ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. മഹാത്മജിയെ അനുസ്മരിച്ച് കൊണ്ട് ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ, അബ്ദുറഹിമാൻ സ്മാരക വായനശാല പ്രസിഡണ്ട് ശ്രീ സി.കെ.ജനാർദ്ദനൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.വി.പ്രഭാകരൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഇർഷാദ് അശ്രഫ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി പി.കെ.രഘൂത്തമൻ സ്വാഗതവും മണ്ഡലം ജനറൽ സിക്രട്ടറി ഇ.പി.മുരളീധരൻ നന്ദിയും പറഞ്ഞു.ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.

Previous Post Next Post