നണിയൂർ നമ്പ്രം: - പറശ്ശിനി റോഡ് ജങ്ക്ഷനിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി വെച്ച K. സുധാകരന്റെ പേരിലുള്ള ഫ്ലക്സ് ബോർഡുകളുടെ P. T. കൃഷ്ണൻ സ്മാരക വൈറ്റിംഗ് ഷെൽട്ടറും ഈ മാസം 13നു ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ നശിപ്പിക്കുക ഉണ്ടായി.
വീണ്ടും പുതിയ ഒരു ഫ്ലക്സ് അതേ സ്ഥലത്ത് സ്ഥാപിച്ചെങ്കിലും ആ ബോർഡും നശിപ്പിക്കപ്പെട്ടു. ഇതിന്റെ പേരിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും നണിയൂർ നമ്പ്രം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു .
പ്രതിഷേഷേധ യോഗത്തിൽ K. P. C. C. മൈനൊരിറ്റി കോൺഗ്രസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ C. H. മൊയ്‌ദീൻ കുട്ടി, ദമാം OI C C കണ്ണൂർ ജില്ലാ പ്രസിഡന്റ് P. P. മുസ്തഫ, മയ്യിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി വിനോദ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ പ്രശാന്തൻ K, ബൂത്ത് പ്രസിഡന്റ് T. M. ഇബ്രാഹിം, സുനി കൊയിലേരിയൻ, K. K. അബ്ദുള്ള, തുടങ്ങിയവർ സംസാരിച്ചു.