കണ്ണൂർ:-മയ്യിൽ അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.
ദിൽന കെ തിലക് പതാക ഉയർത്തി. അഥീന ഹാളിൽ നായബ് സുബേദാർ മോഹനൻ കാരക്കീൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ എന്ന വിഷയത്തിൽ അധ്യാപകനും പ്രഭാഷകനുമായ പി ദിലീപ് കുമാർ പ്രഭാഷണം നടത്തി. അഥീന നാടക നാട്ടറിവ് വീട് പ്രസിഡണ്ട് ദിൽന കെ തിലക് അധ്യക്ഷത വഹിച്ചു.
ശിശിര കാരായി, ശിഖ കൃഷ്ണൻ, പി വി നന്ദഗോപാൽ, അഭിന അനിൽകുമാർ എന്നിവർ സംസാരിച്ചുസൂര്യനമസ്കാരം യോഗ പ്രദർശനം, കലാപരിപാടികൾ, രചനാ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.