കൊളച്ചേരി :- പാമ്പുരുത്തി ഒന്നാം വാർഡ് 166ആം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.റിട്ടയർഡ് എസ് ഐ ബാലകൃഷ്ണൻ പാമ്പുരുത്തിയിൽ പതാകയുയർത്തി.
ബൂത്ത് പ്രസിഡന്റ് സുനിതഅബൂബക്കർ, സെക്രട്ടറി സിയാദ്, ട്രഷറർ ഷാഹുൽ, മണ്ഡലം സെക്രട്ടറി സി.കെ സിദ്ദിഖ് എന്നിവർ പങ്കെടുത്തു. പതാക ഉയർത്തിയതിനു ശേഷം റിപ്പബ്ലിക് ദിനത്തെ ക്കുറിച്ച് സുനിത അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിക്കുകയും ചെയ്തു. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ട് ദേശീയ ഗാനത്തോടുകൂടി ചടങ്ങുകൾ അവസാനിക്കുകയും ചെയ്തു.