കൊളച്ചേരി :- 'രഘുപതി രാഘവ രാജാറാം' എന്ന പ്രാർഥനാഗാനത്തിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഗാന്ധിജിയുടെ ചിത്രങ്ങൾ വരച്ചുകൊണ്ട് രക്തസാക്ഷി ദിനാചരണം. അവരുടെ പ്രിയപ്പെട്ട ബാപ്പുജിയെ വ്യത്യസ്തങ്ങളായ രൂപങ്ങളിൽ ലളിതമായ വരകളാൽ കടലാസിൽ പകർത്തിയപ്പോൾ കൗതുകം.കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ രക്തസാക്ഷി ദിനാചരണം ഗൂഗ്ൾ മീറ്റിൽ സമൂഹ ചിത്രരചന നടത്തിയാണ് സംഘടിപ്പിച്ചത്.
പ്രശസ്ത ചിത്രകാരൻ രാമചന്ദ്രൻ നിടിയേങ്ങ ഗാന്ധി ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ സംസാരിച്ചു.ടി.മുഹമ്മദ് അഷ്റഫ് സ്വാഗതവും വി.വി. രേഷ്മ നന്ദിയും പറഞ്ഞു.രാവിലെ സ്കൂളിലെ കളിമുറ്റംബോധനോദ്യാനത്തിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തി.