കെ. കെ കുഞ്ഞനന്തൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു


മയ്യിൽ :- 
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി & സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കെ.കെ അനുസ്മരണ പ്രഭാഷണം ഡോ.വി.ശിവദാസൻ എം.പി നിർവഹിച്ചു.ഇടത് പക്ഷ പ്രസ്ഥാനങ്ങൾ വലിയ വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ ജനങ്ങൾക്ക് പുതിയ ജീവിതവീക്ഷണം നൽകിയവരാണ് കെ.കെ കുഞ്ഞനന്തൻ നമ്പ്യാരെപ്പോലുള്ള പോരാളികളെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ത്യാഗോജ്ജലമായ പോരാട്ട വീര്യം വർത്തമാന പ്രതിസന്ധികളെ മറികടാക്കാനുള്ള കരുത്ത് പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.കെ ഭാസ്കരൻ (പ്രസി.സി.ആർ.സി) അദ്ധ്യക്ഷനായ ചടങ്ങിൽ എൻ.അനിൽകുമാർ (സി.പി.എം മയ്യിൽ ഏരിയ സെക്രട്ടറി), കെ. ബാലകൃഷ്ണൻ, വി.പി ബാബുരാജ്, സി.സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.കെ പ്രഭാകരൻ (സെക്രട്ടറി സി.ആർ.സി) സ്വാഗതവും കെ.സജിത (ലൈബ്രേറിയൻ, സി.ആർ.സി) നന്ദിയും പറഞ്ഞു.


Previous Post Next Post