ചാവശ്ശേരിയിൽ വാഹനാപകടം ; ഗ്രാമീണ ബാങ്ക് കലക്ഷൻ ഏജൻ്റ് മരണപ്പെട്ടു


മട്ടന്നൂർ: - 
ചാവശ്ശേരിയിൽ ഇരുച്ചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. വെളിയമ്പ്ര പറയാനാട് സ്വദേശി സദാശിവൻ (55) ആണ് മരണപ്പെട്ടത്. 

എതിരെ വന്ന സ്കൂട്ടറിലുണ്ടായിരുന്ന യാത്രികനായ ദേവർകാട് സ്വദേശിയെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചാവശ്ശേരി പറയനാട് സ്വദേശിയും ഗ്രാമീണ ബാങ്ക് കലക്ഷൻ ഏജൻ്റുമാണ് മരണപ്പെട്ട സദാശിവൻ.

Previous Post Next Post