കൊളച്ചേരി :- ജനുവരി 15 പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി lRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗീ സന്ദർശനം നടത്തി.
കൊളച്ചേരി വില്ലേജ് പരിധിയിലെ 30 വീടുകളിലാണ് സന്ദർശനം നടത്തിയത്. രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ നൽകി.
lRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ,എരിയാ കമ്മിറ്റി അംഗങ്ങളായ എം.ദാമോദരൻ ,പി .വി വത്സൻ മാസ്റ്റർ ,CPI(M) കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ,LC അംഗങ്ങളായ സി.സത്യൻ ,പി .പി കുഞ്ഞിരാമൻ കൊളച്ചേരി ,ദീപ കെ ,കെ.വി പത്മജ ,എം.രാമചന്ദ്രൻ ,ഇ പി ജയരാജൻ ,കെ .പി സജീവ് ,ബ്രാഞ്ച് സെക്രട്ടറിമാർ ,IRPC വളണ്ടിയർമാർ പങ്കെടുത്തു.