നാറാത്ത് :- നാറാത്ത് പാമ്പുരുത്തി റോഡിനു സമീപം വാഹനാപകടം.രാവിലെ 5.45 ഓടെയാണ് അപകടം നടന്നത്.
കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും മയ്യിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.
ചാലാട് സ്വദേശികളായ ആദിൽ, നായിഫ് എന്നീ രണ്ട് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റത്.ഇവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.