നിരോധിത പ്ലാസ്റ്റിക്‌ പിടികൂടി

 


ശ്രീകണ്ഠപുരം:- പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഏഴ് കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. പ്ലാസ്റ്റിക് നിരോധനവുമായി സരസഭയിൽ വ്യാപാരി വ്യവസായികളുടെയും സ്ഥാപന മേധാവികളുടെ യോഗം ചേർന്നിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ് അറിയിച്ചു. പ്ലാസ്റ്റിക് പിടിച്ചെടുത്ത കടകൾക്കെതിരേ പിഴ ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Previous Post Next Post