പെരളശ്ശേരി: ആധാരമെഴുത്ത് അസോസിയേഷൻ (എ.കെ.ഡി.ഡബ്ല്യു. ആൻഡ് എസ്.എ.) ജില്ലാസമ്മേളനം പെരളശ്ശേരിയിൽ നടന്നു.പൊതുസമ്മേളനം കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.രമേഷ് അധ്യക്ഷതവഹിച്ചു. പ്രതിനിധിസമ്മേളനം കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽസെക്രട്ടറി എം.അൻസാർ, ജില്ലാസെക്രട്ടറി പി.എസ്.സുരേഷ്‌കുമാർ, എം.കെ.അനിൽകുമാർ, പി.പി.തങ്കച്ചൻ, എ.ലക്ഷ്മി, സുനിൽ കൊട്ടറ, സി.പി.അശോകൻ, വി.മനോജിത്ത്, കെ.വേണുഗോപാലൻ, രമേശൻ കോയിലോടൻ, എ.സജീവൻ, എം.പി.ഉണ്ണികൃഷ്ണൻ, പി.ഗംഗാധരൻ, പി.പി.വത്സലൻ, പി.ശ്യാമള എന്നിവർ സംസാരിച്ചു.
ഉന്നതവിജയികൾക്കുള്ള സമ്മാനവിതരണം പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ നിർവഹിച്ചു. ഫയലിംങ്‌ഷീറ്റ് സമ്പ്രദായം നിലനിർത്തുക, ആധാരം തയ്യാറാക്കുന്നതിന് കൈപ്പടപരീക്ഷ നടത്തുക, ഭൂമിയുടെ ന്യായവില ശാസ്ത്രീയമായി പുനർനിർണയിക്കുക, 10 വർഷം പൂർത്തിയാക്കിയ സ്‌ക്രൈബ് ലൈസൻസികൾക്ക് പരീക്ഷ കൂടാതെ തയ്യാറാക്കൽ ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
ഭാരവാഹികൾ: എം.വി.രമേഷ് (പ്രസി.), പി.ശ്യാമള, ടി.സുമേശൻ (വൈസ് പ്രസിഡന്റുമാർ), പി.എസ്.സുരേഷ്‌കുമാർ (സെക്ര.), എം.കെ.ബാബുരാജ്, കെ.പി.ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), കെ.വേണുഗാപലൻ (ഖജാ