മയ്യിൽ:-കുറ്റ്യാട്ടൂർ പഞ്ചായത്ത് ജി.സി.സി.കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു.കുഞ്ഞഹമ്മദ് അസ്‌അദി ചെറുവത്തല യുടെ പ്രാർത്ഥനയോടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിo ലീഗ് ജനറൽ സെക്രട്ടറി പി കെ ഷംസുദ്ധീൻ സ്വാഗതം പറഞ്ഞു .മയ്യിൽ ജിസിസി-കെഎംസിസി പ്രസിഡണ്ട് ദാവൂദ് തണ്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രവർത്തക സമിതി അംഗം കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .
കണ്ണുർ ജില്ലാ മുസ്ലിo ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ട് നൌഷാദ് സി വി (സൗദി)ജനറൽ സെക്രെട്ടറി ഇല്യാസ് വേശാല(യുഎഇ)ട്രഷറർ ഷഫീഖ് കുറ്റ്യാട്ടൂർ(ഒമാൻ)ഒർഗനൈസിംഗ് സെക്രട്ടറി മുക്താർ തണ്ടപ്പുറം (ബഹറൈൻ) എന്നിവരെ തിരഞ്ഞെടുത്തു .സിംസാറുൽ ഹഖ് ഹുദവി , നാട്ടിലും വിദേശത്തു മുള്ളാ മുസ്‌ലിം ലീഗ് കെഎംസിസി നേതാക്കൾ ആശംസ പ്രസംഗം നടത്തി .ഉപദേശക സമിതി അംഗങ്ങൾ ആയി കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർഎ അബ്ദുൾ ഖാദർ മൗലവികെ കെ എം ബഷീർ മാസ്റ്റർ
സകരിയ മാണിയൂർ(ഖത്തർ) എന്നിവരെയും രക്ഷാധികാരികൾ ആയി ദാവൂദ് തണ്ടപ്പുറം.(ഖത്തർ)മൊയ്തീൻ (സൗദി)എ എ ഖാദർ ചെറുവത്തല എന്നിവരെ യും മഹമൂദ് സി.കെ.പാറാൽപി കെ ഷംസുദ്ധീൻ വേശാലഷിഹാബുദ്ധീൻ കെ.ടി.പി കെ ബഷീർ എന്നിവരെ പഞ്ചായത്ത് തല കോർഡിനേറ്ററയും വൈസ് പ്രസിഡന്റ് മാരായ ഷംസുദ്ധീൻ പൊറോളം (സൗദി) മുസ്തഫ തണ്ടപ്പുറം ( ഖത്തർ )ഷംസുദ്ധീൻ എടവച്ചാൽ(UAE)വി കെ കുഞ്ഞഹമ്മദ് ചെറുവത്തല(UAE)ഷഫീഖ് ഹുദവി ചെറുവത്തല(UAE) എന്നിവരെയും അൻഷാദ് പള്ളിയത്ത്(സൗദി)ഫർഹാൻ തണ്ടപ്പുറം(ഖത്തർ ) അൻസാർ പാവന്നൂർ (UAE )കെ കെ അബ്ദുറഹ്മാൻ ബദരി (UAE )സുബൈർ പഴശ്ശി(സൗദി) എന്നിവരെ സെക്രട്ടറി മാരായും തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി ഇല്ല്യാസ് വേശാല നന്ദി പറഞ്ഞു