നാടക പ്രവർത്തക സംഗമം സംഘടിപ്പിച്ചു


കരിങ്കൽ കുഴി (ഭാരതീയ നഗർ): -
കരിങ്കൽക്കുഴി കെ.എസ്& എ.സി അവതരിപ്പിച്ച 'പേക്കാലം' എന്ന നാടകത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരുടെ സംഗമം നണിയൂർ എൽ പി സ്കൂളിൽ നടന്നു.ഹരിദാസ് ചെറുകുന്ന് ഉദ്ഘാടനം ചെയ്തു.

ഒന്നര പതിറ്റാണ്ടു മുമ്പ് കെ.എസ് & എ.സിയുടെ മുപ്പതാം വാർഷികത്തിന് ആണ് ഈ നാടകം രംഗത്ത് അവതരിപ്പിക്കുന്നത്. സാമ്പ്രദായിക നാടക രീതികളിൽ നിന്നും വ്യത്യസ്തമായി തുറന്ന പ്രധാന സ്റ്റേജിലും വശങ്ങളിലും പിന്നിലുമൊരുക്കിയ വേദികളിലും സദസ്സിലുമായി പുതുമകളോടെ അവതരിപ്പിക്കപ്പെട്ട നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനിൽ നടക്കാവ് രചിച്ച ഈ നാടകം ജില്ലയിൽ നിരവധി കേന്ദ്രങ്ങളിൽ അവതരിപ്പിക്കപ്പെട്ടു.

സംവിധായകനായ രാജേന്ദ്രൻ നാറാത്ത് (മുൻഷി രാജേന്ദ്രൻ)അണിയറ പ്രവർത്തകരായ നാദം മുരളി, രാജീവൻ പൊടിക്കുണ്ട് എന്നിവരോടൊപ്പം അഭിനേതാക്കളായ മധു നണിയൂർ, എം.കെ രാജൻ, സുധീർ ബാബു, ഉമേഷ് കലിക്കോട്, വി.വി.ശ്രീനിവാസൻ ,ടി.വി.വത്സൻ, രമേശൻ നണിയുർ,വിജേഷ് നണിയൂർ, അരുൺകുമാർ പി എം,രജിത്ത് എവി, അശോകൻ പെരുമാച്ചേരി തുടങ്ങിയവർ സംസാരിച്ചു.

 യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റ് അഡ്വ.പി.അജയകുമാർ ഉപഹാര സമർപ്പണം നടത്തി.സന്തോഷം സുമൻ ടിവിയുടെ നവാഗത ചലച്ചിത്രപ്രതിഭയ്ക്കുള്ള പുരസ്കാരം നേടിയ മാളവിക നാരായണനെ ചടങ്ങിൽ അനുമോദിച്ചു. 

കെ എസ് & എ സി പ്രസിഡൻ്റ് വി.വി.ശ്രീനിവാസൻ അധ്യക്ഷനായി.സെക്രട്ടരി വിജേഷ് നണിയൂർ സ്വാഗതവും ജോ. സെക്രട്ടരി രജിത്ത് എവി നന്ദിയും പറഞ്ഞു.



Previous Post Next Post