കണ്ണൂർ: - പ്രമുഖ പണ്ഡിതനും കാസർകോഡ് പയ്യക്കി ഉസ്താദ് മെമ്മോറിയൽ അറബിക്ക് കോളേജ് പ്രിൻസിപ്പലുമായ കഴിഞ്ഞ ദിവസം മരണപ്പെട്ട മാണിയൂർ അബ്ദുൽ ഖാദർ അൽ ഖാസിമിയുടെ പേരിൽ ഭർശന വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽഖത്തം ദുആ മജ് ലിസും അനുസ്മരണവും സംഘടിപ്പിച്ചു.
അബ്ദുൽ ഫത്താഹ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി കെ കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്വിഫ് ഫൈസി പറമ്പായി പ്രാരംഭ പ്രാർത്ഥന നടത്തി. ചുഴലി മുഹ് യിദ്ധീൻ കുട്ടി ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. കൊതേരി മുഹമ്മദ് ഫൈസി ഖത്തം ദുആ മജ് ലിസിന് നേതൃത്വം നൽകി. അബ്ദുൽ കരീം അൽ ഖാസിമി സ്വാഗതവും മുനീർ പറമ്പായി നന്ദിയും പറഞ്ഞു