ചേലേരി : സംഘപരിവാറിന് കേരള രാഷ്ട്രീയത്തിലേക്ക് വഴിയൊരുക്കുന്ന ജോലിയാണ് ഇപ്പോൾ CPM കേരളത്തിൽ ചെയ്യുന്നതെന്നും ഞങ്ങൾ തന്നെ സംഘപരിവാർ ആയിക്കൊള്ളാം എന്ന തോതിലേക്കാണ് സി പി എം ൻ്റെ പോക്കെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ പറഞ്ഞു.
വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചേലേരി നയിക്കുന്ന വാഹനപ്രചാരണ ജാഥ ചേലേരിമുക്കിൽ ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സംഘപരിവാറിന് ശക്തിപെടാൻ സാധിക്കാത്തത് ചിലരുടെ സാനിധ്യമാണെന്നും ഭരണ മികവുകൊണ്ടാണെന്നും വീമ്പു പറയുന്നവർ ഓർക്കേണ്ടത് കേരളം രൂപപ്പെടുത്തിയ സാമൂഹിക പരിഷ്കർത്താക്കളുടെ വിശാല കാഴ്ചപ്പാടുകൾ കൊണ്ടാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ടി പി ഇല്ല്യാസ്, വിമൻ ജസ്റ്റിസ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം സീനത്ത് കെ പി എന്നിവർ സംസാരിച്ചു.
ജാഥ ക്യാപ്റ്റൻ നൗഷാദ് ചേലേരിയെ വിവിധ ഘടകങ്ങൾക്ക് വേണ്ടി ഹാരമണിയിച്ചു.
നിഷ്ത്താർ കെ കെ സ്വാഗതം പറഞ്ഞു.
ഇന്ന് വൈകിട്ട് 5 മണിക്ക് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വടേരിയുടെ പ്രഭാഷണത്തോടെ വാഹനജാഥ സമാപിക്കും.