കമ്പിൽ :- 2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന CPM 23 മത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊളച്ചേരി ലോക്കൽ സംഘാടക സമിതി രൂപീകരിച്ചു.
പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം CPM ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
ഏരിയാ കമ്മിറ്റി മെമ്പർ എം.ദാമോദരൻ പ്രസംഗിച്ചു.ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ പി.വി വത്സൻ മാസ്റ്റർ
വൈസ് ചെയർമാൻമാർ: പി.പി കുഞ്ഞിരാമൻ ,സി.സത്യൻ ,ഇ പി ജയരാജൻ
കൺവീനർ: കെ.രാമകൃഷ്ണൻ മാസ്റ്റർ
ജോ. കൺവീനർ: - ശ്രീധരൻ സംഘമിത്ര ,എ .പി സുരേശൻ ,കെ.വി പത്മജ