വാക്സിൽ വിതരണത്തിലെ തിരക്ക് കുറയ്ക്കാൻ PHC സബ് സെൻ്ററുകൾ വഴി നൽകാനുള്ള നടപടികൾ കൈക്കൊള്ളണം - നാഷണൽ ലീഗ്

 


കൊളച്ചേരി :- കുട്ടികൾക്കും  മറ്റുള്ളവർക്കും  കോവിഡ് വാക്സിൻ നൽകുന്നതിലെ തിരക്ക് കുറക്കുന്നതിന് കൊളച്ചേരി പ്രാഥമിക കേന്ദ്രത്തിന്റെ സബ് സെന്ററുകളായ നൂഞ്ഞേരി , പള്ളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി വാക്സിൻ നൽകുന്നതിന് വേണ്ട ക്രമികരണം നടത്തണമെന്ന് കൊളച്ചേരി പഞ്ചായത്ത്‌ നാഷണൽ ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

അഷ്‌റഫ്‌ കയ്യങ്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ ലേബർ യൂണിയൻ ജില്ലാ സെക്രട്ടറി വഹാബ് കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.ജനറൽസെക്രെട്ടറി ആയി സക്കറിയ മാളിയേക്കലിനെ യോഗം  തിരഞ്ഞടുത്തു. യോഗത്തിന് ടി കെ മുഹമ്മദ്‌ സ്വാഗതവും സക്കറിയ നന്ദിയും പറഞ്ഞു.

Previous Post Next Post