ആറ്റുകാൽ പൊങ്കാല ഇന്ന് ; രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും


തിരുവനന്തപുരം :-
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഇന്ന്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.20ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾക്ക് ക്ഷേത്ര സമീപത്ത് പൊങ്കാല ഇടാൻ അനുമതിയില്ല. എല്ലാവരും സ്വന്തം വീടുകളിൽ പൊങ്കാല ഇടണം. ക്ഷേത്രത്തിൽ ദർശനത്തിന് മാത്രമാണ് അനുമതി. തിരുവനന്തപുരത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post