കണ്ണൂർ:- എസ് വൈ എസ് ജില്ലാ അബൂദാബി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആടും കൂടും പദ്ധതി തുടങ്ങി.ജില്ലയിലെ പതിനൊന്ന് സോണുകളിലും തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് രണ്ട് വീതം ആടുകളെ നൽകുന്നതാണ് പദ്ധതി.
ജില്ലാതല ഉദ്ഘാടനം കമ്പിൽ സോണിലെ പാട്ടയത്ത് ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി നിർവ്വഹിച്ചു.അബ്ദുഷീദ് നരിക്കോട് അധ്യക്ഷത വഹിച്ചു.അബ്ദുന്നാസിർ ഹാജി കുപ്പം, നിസാർ അതിരകം, ജലീൽ സഖാഫി വെൺമണൽ, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, സമീർ കെ വി ചെറുകുന്ന്, റഷീദ് കെ മാണിയൂർ, അബ്ദുൽ ഹഖീം സഖാഫി അരിയിൽ, നസീർ സഅദി കയ്യങ്കോട്, അംജദ് മാസ്റ്റർ സംബന്ധിച്ചു.ഷാജഹാൻ മിസ്ബാഹി സ്വാഗതവും റഫീഖ് അമാനി നന്ദിയും പറഞ്ഞു