സുബുലുസ്സലാം മദ്രസ തെരഞ്ഞെടുപ്പ്; എതിരില്ലാതെ സമസ്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചു

 


വളപട്ടണം:- സുബുലുസ്സലാം മദ്രസ കമ്മിറ്റിയുടെ പതിനാറ് അംഗ നിർവ്വാഹക കമ്മിറ്റിയെ  തെരഞ്ഞെടുക്കുന്നതിൽ എതിരില്ലാതെ സമസ്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചു.നേരത്തെ സമസ്ത വിഭാഗത്തിൽ നിന്നും 16 പേരും മറുവശത്ത് നിന്നായി 37 പേരുമാണ് നാമനിർദ്ദേശ പത്രിക നൽകിയത്. നാമനിർദ്ദേശം പിൻവലിക്കേണ്ട ദിവസമായ ഇന്നലെ സമസ്ത സ്ഥാനാർഥികളൊഴികെ ബാക്കിയുള്ള 37 പേരും നാമനിർദ്ധേശ പത്രിക പിൻവലിക്കുകയായിരുന്നു. സമസ്ത വിഭാഗം സ്ഥാനാർഥികളായ പി.പി.എസ് കുഞ്ഞിസീതി തങ്ങൾ,ജാഫർ സ്വാദിഖ് മുല്ലക്കോയ തങ്ങൾ,പി.വി താജുദ്ധീൻ,എം.അബ്ദുറഹിമാൻ ഹാജി,റഹീസ് പാലക്കൂൽ,ഐ.പി സാദിഖ്,മംഗള അബ്ദുറഹിമാൻ,കെ.എം താജുദ്ധീൻ,പി.ഇസ്മായിൽ,കെ.വി സിയാദ്,കെ.എ ഹാഷിം,എ.ടി ഷഹീർ,എം.സി ഇബ്രാഹിം ഹാജി,എസ്.എം ഫാറൂഖ്, കെ.സി റഹീസ്,ഫാസിൽ പാറക്കാട്ട് എന്നിവരെയാണ് എതിരില്ലാത്തതിനാൽ റിട്ടേണിങ് ഓഫിസർ അഡ്വ.മുഹമ്മദ് ഫൗസ് വിജയികളായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാനൽ സംവിധാനത്തിൽ തെരഞ്ഞെടുപ്പുണ്ടായിരുന്നപ്പോഴും സമസ്ത വിഭാഗം തന്നെയായിരുന്നു വിജയിച്ചിരുന്നത്.

Previous Post Next Post