കണ്ണൂർ: - വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്രയ്ക്ക് ഇന്ന് (ശനിയാഴ്ച) തുടക്കമായി . കോവിഡ് കാരണം മുടങ്ങിയ യാത്രയാണ് ഇന്ന് തുടങ്ങിയത്.
ജനുവരി 23-ന് തീരുമാനിച്ചിരുന്ന ഉല്ലാസയാത്രയ്ക്ക് നിരവധി പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒമിക്രോൺ വ്യാപനം കാരണം മാറ്റിവെച്ചു. ഇപ്പോൾ രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് യാത്ര പുനരാരംഭിക്കാൻ തീരുമാനമായത്.
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ നടപ്പിലാക്കുന്ന യാത്ര ഇന്ന് രാവിലെ ആറിന് കണ്ണൂർ ഡിപ്പോയിൽനിന്ന് ആരംഭിച്ചു. വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ബാണാസുരസാഗർ അണക്കെട്ട്, തേയില മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവയാണ് സന്ദർശിക്കുക. ഭക്ഷണവും പ്രവേശനഫീസും ഉൾപ്പെടെ 1000 രൂപയാണ് ഈടാക്കുന്നത്. രാത്രി 10.30-ഓടെ സംഘം തിരിച്ച് കണ്ണൂരിലെത്തും.
അടുത്ത യാത്ര അടുത്ത ഞായറാഴ്ച (ഫിബ്ര.20ന് ) നടക്കും.