കണ്ണാടിപ്പറമ്പ്:-ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവം ശ്രീഭൂതബലിയോടെ സമാപനം.ശനിയാഴ്ച രാവിലെ ചാലോട്ട്, നാറാത്ത്, കൊളച്ചേരി മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത് ആരംഭിച്ചു. ഉച്ചയോടെ കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ നടയിൽ സമർപ്പിച്ചു.രാത്രി 8 മണി മുതൽ ഊട്ടുത്സവത്തിൻ്റെ പ്രധാന ചടങ്ങായ നെയ്യാട്ടം ഭക്തജനങ്ങൾ നമഃ ശിവായ മന്ത്രധ്വനികളാൽ ദർശന സായൂജ്യം നേടി.
നെയ്യാട്ട ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ,മേൽശാന്തിമാരായ ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും ഇ.എൻ.നാരായണൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകളും ശ്രീഭൂതബലിയോടും കൂടി ഊട്ടുത്സവം സമാപിച്ചു