ചരക്ക് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

 




തൃശ്ശൂർ :-തൃശൂര്‍ പുതുക്കാടിനു സമീപം ചരക്കു ട്രെയിന്‍ പാളം തെറ്റി. എറണാകുളത്തേക്ക് പോവുകയായിരുന്ന എന്‍ജിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. ഇതോടെ തൃശൂര്‍ എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.   വെള്ളിയാഴ്‌ച പകല്‍ രണ്ടരയോടെയാണ് സംഭവം. ട്രെയിന്‍ പാളം തെറ്റിയതോടെ ഇരുവശത്തേക്കുമുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. ജനശതാബ്ദിയും വേണാടുമടക്കമുള്ള ട്രെയിനുകള്‍ വൈകും.

Previous Post Next Post