മാരക മയക്കുമരുന്നുമായി അഞ്ചാംപീടിക സ്വദേശിയായ യുവതിയെ എക്സൈസ് സംഘം പിടികൂടി


കണ്ണൂർ :- മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സ്സൈസ് ഇൻസ്പെക്ടർ ഇ.വൈ ജസീറലിയും സംഘവും കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ പാപ്പിനിശ്ശേരിയിൽ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അഞ്ചാംപീടിക ഷിൽന നിവാസിൽ ടി.എം ശശിധരൻ. മകൾ എ.ഷിൽനയെ (32)യെയാണ് 0.459 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ, വി.പി പങ്കജാക്ഷൻ, രജിരാഗ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും പങ്കെടുത്തു. 

Previous Post Next Post