കോഴിക്കോട് :- കോഴിക്കോട് റെയിൽവേസ്റ്റേഷനു സമീപം കുത്തേറ്റ യുവാവ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലിനാണ് കുത്തേറ്റത്. നരിക്കുനി സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പ്രാഥമികവിവരം. അടുത്ത സുഹൃത്തുക്കളായ ഇവർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് നിഗമനം. കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം.
ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ റെയിൽവേ സ്റ്റേഷൻ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.