മലപ്പട്ടം സ്കൂളിൽ റാഗിംഗ് ; ആറ് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

 

മയ്യിൽ:- സ്കൂളിൽ നിന്നും വിശ്രമവേളയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ വിദ്യാർത്ഥിയെ മർദ്ദിക്കുകയും റാഗിംഗിന് വിധേയമാക്കുകയും ചെയ്ത ആറ് സീനിയർ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു .

മലപ്പട്ടം ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ മയ്യിൽ സ്വദേശി മുഹമ്മദ് ആസിഫിൻ്റെ (15) പരാതിയിൽ ആണ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാറൂഖ്, മുഹമ്മദ് റസ്സൽ, മുഹമ്മദ് ഷമ്മാസ് ,മുസ്താഖ്, മുഹമ്മദ് സിനാൻ, മുഹമ്മദ് അസ്ലം എന്നിവർക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഫിബ്രവരി 10 ന് ഉച്ചക്ക് 1.30നാണ് സംഭവം.ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ മുഹമ്മദ് ആസിഫിനെ തടഞ്ഞുവെക്കുകയും മർദ്ദിച്ച് റാഗിംഗിന് വിധേയമാക്കുകയുമായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post