നാടുകാണി:-അല്‍ മഖര്‍ കോളേജ് ഓഫ് ശരീഅ സാഫിയയില്‍ മാതൃഭാഷാ ദിനം ആചരിച്ചു. മലയാള രചനയുടെ സ്വാധീന്യവും ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്യപ്പെട്ടു. രാവിലെ പത്തു മണി മുതല്‍ നാലു മണി വരെ വിവിധ സെഷനുകളിലായി പ്രോഗ്രാം നടന്നു.
മലയാളത്തിലെ ചെറുകഥകളെ കുറിച്ച് കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഹകീം സഖാഫി അരിയിലും കവിതകളുടെ ലോകം എന്ന വിഷയത്തില്‍ ശുഐബ് അമാനി കയരളവും അനുഭവമെഴുത്ത് എന്ന വിഷയത്തില്‍ മുനീര്‍ അമാനി പെരുമളാബാദും സംസാരിച്ചു.