'ലഹരിയിൽ മയങ്ങുന്ന യൗവ്വനം' യൂത്ത് ലീഗ് രക്ഷാകർത്യ സംഗമം സംഘടിപ്പിച്ചു

 

മാണിയൂർ:- വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് ക്യാമ്പയിൻ്റെ ഭാഗമായി ലഹരിയിൽ മയങ്ങുന്ന യൗവ്വനം തെരുവിൽ പൊലിയുന്ന ജീവിതംഎന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കുറ്റിയാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.

തരിയേരിയിൽ നടന്ന സംഗമം പഞ്ചായത്ത് യൂത്ത് ലീഗ് വൈ.പ്രസിഡൻ്റ് അയൂബ് ദാരിമി പഴശ്ശിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം കെ.കെ അബ്ദുർറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ നിസാർ കൂലോത്ത് ബോധവൽക്കരണ ക്ലാസ് നടത്തി.

യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ ശംസുദ്ധീൻ പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽഖാദർ മൗലവി,ട്രഷറർ എ.എ ഖാദർ ചെറുവത്തല,വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ശിഹാബ് തണ്ടപ്പുറം സ്വാഗതവും പി.കെ ബഷീർ നന്ദിയും പറഞ്ഞു.

Previous Post Next Post