നടുവിൽ :- നടുവിൽ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി യു ഡി എഫ് ൻ്റെ ബേബി ഓടംപള്ളിയെ തിരഞ്ഞെടുത്തു.19 അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫിന് 11 വോട്ടും എൽ ഡി എഫിന് 7 വോട്ടും ലഭിച്ചു. സാജു ജോസഫ് ആയിരുന്നു എൽ ഡി എഫ് സ്ഥാനാർഥി.
ബേബിയെ പ്രസിഡണ്ട് ആക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെമ്പറായ റെജി മോൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നുഅതേ സമയം ബേബി ഓടംപള്ളിയെ പ്രസിഡണ്ട് ആക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ 5 ബ്ലോക്ക് ഭാരവാഹികൾ ഭാരവാഹിത്വം രാജി വെച്ചു.ബേബി ഓടംപള്ളിയെ പ്രസിഡണ്ട് ആക്കിയ വിഷയം കോൺഗ്രസിൽ പുകയുകയാണ്.
ഇടതുപക്ഷ പിന്തുണയോട് കൂടി പ്രസിഡണ്ടായ ബേബിയെ തിരിച്ചെടുത്ത് വീണ്ടും ബേബിയെ തന്നെ കോൺഗ്രസ് പ്രസിഡണ്ട് ആക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ബിജു ഒരത്തേൽ, ബാബു മാത്യു, ത്രേസ്യാമ, ബിന്ദു ബാലൻ, മുരളി എന്നിവർ ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് രാജി വെച്ചതായി അറിയിച്ചത്.