റെഡ്സ്റ്റാർ-കയരളം, ബ്ലാസ്റ്റേഴ്സ്-കൊളച്ചേരി, ശക്തി-വേളം,റെഡ്ഫോർട്ട്-വള്ളിയോട്ട്,ചൈതന്യ-കാട്ടിലെപ്പീടിക, പവർ സ്പോർട്സ്-മയ്യിൽ, ടേണിങ് പോയന്റ് കുറ്റിച്ചിറ, സ്പാർട്സ്-അരിമ്പ്ര എന്നീ ടീമുകളായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്.
പവർ സ്പോർട്സ് ക്ലബ് മയ്യിലും ബ്ലാസ്റ്റേഴ്സ് കൊളച്ചേരിയും തമ്മിൽ നടന്ന ഫൈനലിൽ രണ്ടിനെതിരേ മൂന്നുഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. സമാപനയോഗത്തിൽ അനന്തൻ ട്രോഫികൾ സമ്മാനിച്ചു.