മയ്യിൽ:- പാവന്നൂർ യൂനിറ്റ് SYS യൂത്ത് കൗൺസിൽ പാഠശാല സംഘടിപ്പിച്ചു. പാവന്നൂർ വാദീ ഇഹ്സാനിൽ സംഘടിപ്പിച്ച യൂത്ത് കൗൺസിലിൽ പാഠശാല SYS മയ്യിൽ
സർക്കിൾ പ്രസിഡണ്ടും ദാറുൽ ഇഹ്സാൻ അക്കാദമി ട്രഷററുമായ റാഫി സഅദി മുഖ്യ പ്രാഷണം നടത്തി. SYS യൂനിറ്റ് പ്രസിഡണ്ട് ഹാഫിസ് നൂഹ് സഖാഫി അധ്യക്ഷത വഹിച്ചു കേരള മുസ്‌ലിം ജമാഅത്ത് അംഗം ഉമർ ഹാജി പാവന്നൂർ പാഠശാല ഉദ്ഘാടനം ചെയ്തു. സ്വിദ്ദീഖ് മുസ്‌ലിയാർ സ്വാഗതവും അബദുല്ല എം കെ നന്ദിയും പറഞ്ഞു: