കമ്പിൽ :- കഞ്ചാവുമായി സഹവാചൻ ( 36 വയസ്സ് ) എന്ന അന്യസംസ്ഥാന തൊഴിലാളിയെ കമ്പിലിൽ വച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും പിടിക്കൂടി.
മയ്യിൽ - കമ്പിൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് കമ്പിൽ എന്ന സ്ഥലത്ത് വെച്ച് 25 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് സഹവാചൻ എന്നയാളെ പിടികൂടി NDPS കേസെടുത്തത്. കൊളച്ചേരി പ്രദേശങ്ങളിൽ വില്പന ചെയ്യാൻ കൊണ്ടുവന്നവയായിരുന്നു ഇവ.
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി .വി, ശരത്ത് കെ., വിനീത്.പി.ആർ എന്നിവർ ഉണ്ടായിരുന്നു.