കണ്ണൂർ :- ട്രെയിൻ യാത്രികർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കണ്ണൂർ - മംഗലാപുരം മെമു ട്രെയിൻ ഓടി തുടങ്ങിയതോടെ യാത്രികർ പൂർണ്ണ നിരാശയിൽ. ഏറെ പ്രതീക്ഷയോടെയാണ് സീസൺ ടിക്കറ്റ് യാത്രക്കാർ സർവീസിനെ വരവേറ്റത്.മുൻപ് പാസഞ്ചർ ട്രെയിൻ സർവ്വീസ് നടത്തിയിടത് അതിന് പകരമായാണ് മെമു അനുവദിച്ചത്. പക്ഷെ പഴയ പാസഞ്ചർ ട്രയിൻ തിരിച്ചു കിട്ടിയാൽ മതിയെന്ന സ്ഥിതിയിലാണ് ഇതിലെ സ്ഥിരം യാത്രികർ.
8 കാർ റേക്കുമായാണ് മെമു സർവീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭൂരിഭാഗം പേരും ട്രെയിനിൽ നിന്നു കൊണ്ടാണ് യാത്ര ചെയ്യുന്നത്. നല്ല വേഗമുള്ളതിനാൽ നിന്നു യാത്ര ചെയ്യുന്നതു വലിയ ദുരിതമായി യാത്രക്കാർ കണ്ടിട്ടില്ലെങ്കിലും ഇപ്പോൾ പല സ്റ്റേഷനുകളിലും ട്രെയിൻ പിടിച്ചിടുന്നതു യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നുണ്ട്.