മയ്യിൽ :- തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിനായി ആദ്യഘട്ടത്തിൽ സംസ്ഥാന ബജറ്റിൽ 4 കോടി രൂപ വകയിരുത്തി.
ഗ്രൗണ്ട് നവീകരണം, ബാസ്കറ്റ് ബോൾ കോർട്ട്, സിന്തറ്റിക് ട്രാക്, ലോങ് ജംപ് പിറ്റ് നിർമ്മാണം, വോളിബോൾ കോർട്ട്, ഫുട്ബോൾ കോർട്ട് എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഗ്രൗണ്ട് നവീകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്.