കൊളച്ചേരി :- കൃഷിക്ക് ഒരു കോടി പതിനെട്ട് ലക്ഷം രൂപയുംപാടിക്കുന്നിൽ നിർമ്മിക്കുന്ന പ്ലാസ്റ്റിക്ക് ശേഖരണ കെട്ടിട നിർമ്മാണത്തിന് 40 ലക്ഷം രൂപയും വകയിരുത്തി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് എം സജിമ അവതരിപ്പിച്ചു.
"ജൻറർ ബഡ്ജറ്റ് " എന്ന നാമകരണത്തോടെ അവതരിപ്പിക്കപ്പെട്ട 2022-23 വർഷത്തെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള വിവിധ പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.
മൊത്തം 22,91,99709 രൂപയുടെ വരവും 20,02,99, 275 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് എം സജിമ അവതരിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.വനിതാ വികസനത്തിന് 50 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങളുടെ വികസനത്തിന് 50 ലക്ഷം രൂപയും പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 50 ലക്ഷം രൂപയും വിലയിരുത്തി.
നെൽകൃഷി വികസനത്തിന് 63 ലക്ഷം രൂപയും വയലുകളിലേക്കുള്ള ട്രാക്ടർ പാത്ത് നിർമ്മാണത്തിന് 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കുടുംബശ്രീ യൂണിറ്റിന് കുടിവെള്ള വിതരണത്തിനായി 10 ലക്ഷം രൂപയും ബഡ്സ് സ്പെഷൽ സ്കൂൾ റിഹാബിലിറ്റേഷൻ സെൻറർ പ്രവർത്തനത്തിനും സ്കോളർഷിപ്പിനുമായി 50 ലക്ഷം രൂപയും പൊതുവിദ്യാഭ്യാസ സംരക്ഷ പ്രവർത്തനകൾക്കായി 20 ലക്ഷം രൂപയും യുവജനക്ഷേമത്തിനായി 1 ലക്ഷം രൂപയും വകയിരുത്തി.
സാനിറ്റേഷൻ, ശുചിത്വ പദ്ധതികൾക്കായി 50 ലക്ഷം രൂപയും ലൈഫ് ഭവനപദ്ധതിക്കായി കോടി രൂപയും തെരുവ് വിളക്ക് പരിപാലനത്തിനായി 8 ലക്ഷം രൂപയും കോവിഡ് മഹാമാരി പ്രതിരോധത്തിനും തുടർ പ്രവർത്തനത്തിനുമായി 2 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ അബ്ദുസലാം,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ വി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാല സുബ്രമണ്യൻ, എന്നിവർ സംസരിച്ചു.
വാർഡ് മെമ്പർ മാരായ അഷ്റഫ് കെ, പ്രിയേഷ്, അജിത, നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.