കപ്പ പുഴുങ്ങി നൽകി പ്രതിഷേധം


കണ്ണൂർ:- കപ്പയിൽനിന്ന് മദ്യമുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ കളക്ടറേറ്റിനു മുന്നിൽ മദ്യനിരോധനസമിതി കപ്പപുഴുങ്ങി നൽകൽ സമരം നടത്തി.കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല പ്രതിഷേധക്കാരായ അമ്മമാർ സമരപ്പന്തലിൽവെച്ച് തയ്യാറാക്കിയ കപ്പയും ചമ്മന്തിയും പൊതുജനങ്ങൾക്കും സമരഭടന്മാർക്കും വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

വനിതാ കൺവീനർ ഐ.സി. മേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, റവ. സിസ്റ്റർ മേരി വല്ലനാട്ട്, ഡോ. സുരേന്ദ്രനാഥ്, കെ.വി. രവീന്ദ്രൻ, ഉമ്മർ വിളക്കോട്, യു.വി. സുബൈദ, അബ്ദുൽ സമദ്, സൗമിനി മട്ടന്നൂർ, കുഞ്ഞമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post