കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഇടവിളകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി ഇടവിള വിത്ത് കിറ്റ് വിതരണം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി റെജി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സി അനിത, കെ മധു, ഉദയൻ ഇടച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.ചേന, ഇഞ്ചി, മഞ്ഞൾ വിത്തുകളാണ് വിതരണം ചെയ്യുന്നത്.