കൊളച്ചേരി കാർണിവലിന് തുടക്കമായി



കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ മാർച്ച് 4 മുതൽ 20 വരെ നടക്കുന്ന കൊളച്ചേരി കാർണിവലിന് തുടക്കമായി.

കാർണിവലിൻ്റ ഔപചാരിക ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എം സജിമ, വാർഡ് മെമ്പർമാരായ കെ പി അബ്ദുൾ സലാം, കെ പ്രിയേഷ്, അസ്മ കെ വി, ഗീത.വി വി,സീമ.കെ സി, അജിത ഇ കെ എന്നിവർ പങ്കെടുത്തു.

യൂണീവെൻ്റ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കാർണിവെല്ലിൽ അമ്യൂസ്മെൻ്റ് പാർക്കുകളും ആനിമൽ & പെറ്റ് ഷോകളും ഫുഡ് ഫെസ്റ്റിവെലുകളും വിവിധ വിപണ മേളകളും ഒരുക്കിയിട്ടുണ്ട്.



Previous Post Next Post