സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, അനുസ്മരണവും, ചന്ദ്രിക അവാർഡ് വിതരണവും സംഘടിപ്പിച്ചു

 

തളിപ്പറമ്പ:- മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ടി പി മമ്മു സാഹിബ് അനുസ്മരണവും ചന്ദ്രിക അവാർഡ് വിതരണവം സംഘടിപ്പിച്ചു.  

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി.വി.അബ്ദുള്ള യുട അധ്യക്ഷതയിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദഘാടനം ചെയ്തു. എറ്റവും കൂടുതൽ ചന്ദ്രിക വാർഷിക വരിക്കാരെ ചേർത്ത പരിയാരം പഞ്ചായത്തിനും ചപ്പാരപ്പടവ് ശാഖക്കുമുള്ള അവാർഡ് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.അബ്ദുൾ കരീം ചേലേരി വിതരണം ചെയ്തു. 

തളിപ്പറമ്പ സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.മുഹമ്മദ് സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഒ.മൊയ്ദു  മണ്ഡലം ഭാരവാഹികളായ കെ.മുസ്തഫ ഹാജി, കെ.വി.അബൂബക്കർ ഹാജി, അസൈനാർ മാസ്റ്റർ, ഹംസ മൗലവി പള്ളിപ്പറമ്പ്, സി.ഉമ്മർ, എൻ.യു.ഉമ്മർകുട്ടി, മഹമൂദ് അള്ളാംകുളം, നൗഷാദ് പുതുക്കണ്ടം, എൻ.യു.ഷഫീഖ് മാസ്റ്റർ, ഉനൈസ് എരുവാട്ടി തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും  ട്രഷറർ ഒ.പി.ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post