പെരുമാച്ചേരി :- കൊളച്ചേരി മണ്ഡലം156-ആം ബൂത്ത് പെരുമാച്ചേരിയിലെ കോൺഗ്രസ്സ് യൂനിറ്റ് കമ്മിറ്റി 'മൈലാടി സി യു സി ' ടി പി സുധീഷിന്റെ വീട്ടിൽ വെച്ച് സി ശ്രീധരൻമാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാൻ ശ്രീ സുരേഷ്ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യത്തിന്റെ മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ പുരോഗതിയിലേക്ക് തുടർന്നും നയിക്കുന്നതിന് കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചുവരേണ്ടത് അനിവാര്യമാണെന്നും,കോൺഗ്രസ്സിനെ സാമൂഹിക പ്രതിബദ്ധതയുളള പ്രസ്ഥാനമായി കെട്ടുറപ്പോടെ മുന്നോട്ട് നയിക്കാൻ,പുതുതായി രൂപംകൊള്ളുന്ന സി യു സി എന്ന ചെറിയ ഘടകങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം കൺവീനർ അഡ്വ.കെ. സി ഗണേശൻ,ജോയിന്റ് കൺവീനർ കെ എം ശിവദാസൻ,കൊളച്ചേരി മണ്ഡലം പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഷജിമ,വി പത്മനാഭൻമാസ്റ്റർ,പി കെ പ്രഭാകരൻമാസ്റ്റർ, കെ എം നാരായണൻമാസ്റ്റർ,ടി പി സുമേഷ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് രാമകൃഷ്ണൻ ടി, സെക്രട്ടറി ശ്രീരാഗ് എ ,ട്രഷറർ ഓമന ടി ഒ , ബൂത്ത് പ്രതിനിധികളായി സുധീഷ് ടി പി, സി ഒ ശ്യാമളടീച്ചർ എന്നിവരെയും തെരഞ്ഞെടുത്തു.
മുതിര്‍ന്ന കോണ്കോൺഗ്രസ്സ് അംഗങ്ങളായ കെ എം രാമചന്ദ്രൻമാസ്റ്റർ,എം ശ്രീധരൻ,കെ ഗോപാലൻ, പി ദാമോദരൻ,ടി ജാനകി,കെ പി ജാനകി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബൂത്ത് പ്രസിഡന്റ് പി പി രാധാകൃഷ്ണൻ സ്വാഗതവും, സി യു സി സെക്രട്ടറി എ ശ്രീരാഗ് നന്ദിയും പറഞ്ഞു.