നാറാത്ത് :- നാറാത്ത് പാമ്പുരത്തി റോഡിന് സമീപത്ത് ഉള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം കരി ഓയൽ ഒഴിച്ച് ബസ്സ് സ്റ്റോപ്പ് ഉപയോഗ ശൂന്യമാക്കി. BJP യുടെ പേരിലുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രമാണ് സാമൂഹികദ്രോഹികൾ കരിയോയിൽ ഒഴിച്ച് നശിപ്പിച്ചത്.
BJP സംസ്ഥാന സെക്രട്ടറി രഞ്ജിത്ത്,, ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി, മണ്ഡലം പ്രസിഡൻറ് രാഹുൽ ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, നാറാത്ത് എരിയാ പ്രസിഡൻറ് ശ്രീജു പുതുശ്ശേരി, ജയൻ ഓണപറമ്പ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ഇത്തരം സാമൂഹിക ദ്രോഹികളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലിസ് കാര്യക്ഷമമായി ഇടപെടണമെന്നും സ്ഥലം സന്ദർശിച്ച ശേഷം രഞ്ജിത്ത് പറഞ്ഞു.