കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

 


 

കണ്ണൂർ:-ലഹരിമരുന്ന് കണ്ണിയിലെ യുവതി ഉൾപ്പെട്ട സംഘം പോലീസ് പിടിയിലായതിനു പിന്നാലെ കണ്ണൂരിൽ വീണ്ടും ലഹരി വേട്ട. ദിവസങ്ങൾക്ക് മുമ്പ് പിടിയിലായ മുഴപ്പിലങ്ങാട്ടെയുവതിയു ടെ പങ്കാളിത്തത്തിൽ നടത്തിവന്ന കുഴികുന്ന് പടന്നപ്പാലത്തെ ഇൻറ്റീരിയർ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 18.5 ഗ്രാം ബ്രൗൺഷുഗർ, 3. 49 ഗ്രാം എൽ എസ്.ഡി സ്റ്റാമ്പ് ,39 ഗ്രാം ലഹരി ഗുളികകൾ എന്നിവ കണ്ണൂർ അസി. പോലീസ് കമ്മീഷണർ പി.പി.സദാനന്ദൻ്റെ നേതൃത്വത്തിൽ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും പിടിച്ചെടുത്തു. മയക്കുമരുന്ന് കേസിൽജയലിൽ കഴിയുന്ന ബാംഗ്ലൂർ ബന്ധമുള്ളബൾക്കീസും ബന്ധുവായ മരക്കാർക്കണ്ടിയിലെ ജെനീസും കൂടി നടത്തി വരുന്ന ഇൻ്റീരിയർ സ്ഥാപനത്തിലാണ് പോലീസ് റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്.ജെനീസ് ഒളിവിലാണ്.പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Previous Post Next Post